ബ്ലോഗ്‌

സ്വാഗതം  ബ്ലോഗ്‌  ചിത്രങ്ങള്‍  ബന്ധപ്പെടൂ 

cute babies..........

June 14, 2012

how is it????????????
Posted at: 06:53 PM | 0 Comments | Add Comment | Permalink

ഫേസ്ബുക്ക് നഗ്നമാക്കപെടുമ്പോള്‍…….

June 14, 2012

പ്രണയം…..ആധുനിക പ്രണയം എന്നും പറയാം……
ഫേസ്ബുക്ക് ഉപയോഗിച്ച് അഴിച്ചു മാറ്റപ്പെടുന്ന സാരിക്കഷണങ്ങള്‍ക്കിടയിലേയ്ക്ക്
ഒരു ബബിള്‍ഗം പോലെ ചവച്ചരയ്ക്കപ്പെട്ടു ,
അവസാന സ്വാദും ഊറ്റിക്കുടിച്ചു ,
അവസാനം കയ്പ്പ് മാത്രം അവശേഷിക്കുമ്പോള്‍
എവിടേയ്ക്കോ തുപ്പി എറിയുന്ന പ്രണയം…..ഒഴുകിത്തീരുംമുമ്പേ നിലച്ചു പോയ ഒരു കണ്ണുനീര്‍ത്തുള്ളിയുടെ
മറുവശത്ത് ഉള്ള നീയും
ആരുടെയോ സഹോദരി ആവാം……മകള്‍ ആവാം ….ഭാര്യ ആവാം….നീയും ഞാനും എന്നതിനുമപ്പുറം “നീയും നിന്‍റെ മിനുത്ത ശരീരവും’
എന്നിലെ അര്‍ജുനന്‍ ലക്ഷ്യം വയ്ക്കുന്ന പക്ഷി ആവുമ്പോള്‍
നന്മയുടെ മഹാഭാരതം തോറ്റ നിലത്ത്,പെണ്ണിന്‍റെ നിസഹായമായ
കണ്ണീരു വീഴുമ്പോള്‍ …
ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ശകുനിമാരുടെ കൌടില്യത്തോടെ
അരങ്ങു വാഴുമ്പോള്‍…..
കവചകുണ്ഡലങ്ങള്‍ അറുത്തു ദാനം ചെയ്തു
എന്നിലെ കര്‍ണന്‍ നിസ്സഹായനാവുന്നു….
നിനക്ക് വേണ്ടി ഇനി ബാക്കിയുള്ളത്
എന്‍റെ തൂലിക മാത്രമാണ് ….
ചിലപ്പോഴൊക്കെ നെഞ്ച് നനച്ചു ഒഴുകുന്ന ചുവന്ന മഷിയില്‍
മുക്കി എഴുതാന്‍…..

 

പാതിരാ സൂര്യന്‍ ഉദിക്കാതെ ഇരിക്കട്ടെ ….
അഴിച്ചുവച്ച മുഖംമൂടികള്‍ക്ക് പിന്നിലെ പരിചിതമായ മുഖങ്ങളെ
കാണാതിരിക്കാന്‍ വേണ്ടി എങ്കിലും…



Posted at: 06:53 PM | 0 Comments | Add Comment | Permalink

കാണ്മാനില്ല!

June 10, 2012

കാണ്മാനില്ല!

 

എന്നെങ്കിലും ഇതു സംഭവിക്കുമെന്ന് അറിയാമായിരുന്നു എന്ന് എല്ലാവരും ഒരിക്കലെങ്കിലും പറഞ്ഞിട്ടുണ്ടാകും. എനിക്കും പറയേണ്ടി വന്നു. വേറൊന്നുമല്ല എന്റെ ബൂലോഗം ഒരു ഗുഡ്ബൈ പോലും പറയാതെ അപ്രത്യക്ഷം ആയിരിക്കുന്നു. ചപ്പാത്തിയുടെയും സാമ്പാറിന്റേയും ഇടയിൽ ഫുട്ബോളുകളിയിലെ ബോളുപോലെ അങ്ങോട്ടും ഇങ്ങോട്ടും ഊഞ്ഞാലാടിക്കൊണ്ടിരിക്കുമ്പോഴാണ് ചേട്ടൻ കമ്പ്യൂട്ടറും ഓൺ ചെയ്ത്‌ വെച്ച്‌ ബാത്‌ റൂമിലേക്ക്‌ പോയത്‌. ബാത്‌ റൂമിന്റെ വാതിൽ അടയുന്നതും സ്റ്റൌവിന്റെ കത്തിക്കൊണ്ടിരിക്കുന്ന രണ്ട്‌ ബർണറും ഓഫ്‌ ആയതും ഒരുമിച്ച്‌. എന്റെ പുള്ളിമാൻ ബൂലോഗം രാവിലെത്തന്നെ ഒന്നു സന്ദർശിച്ചു കളയാമെന്നു കരുതി മൌസ്‌ പ്രവർത്തിപ്പിച്ചു. ഒരു 9 വരി ഇംഗ്ലീഷും ഒരു ലെൻസു പോലെയുള്ള ഒരു സാധനവും വന്നതല്ലാതെ ഒന്നും വരുന്നില്ല. "ആദ്യമാദ്യമെനിക്കുണ്ടായ്‌ ... കൌതുകം" എന്നു പറഞ്ഞതുപോലെ ഗൌനിച്ചില്ല. പിന്നേം പിന്നേം നോക്കിയപ്പോഴും അതുതന്നെ സ്ഥിതി. അലറി വിളിച്ചു. 
ചേട്ടൻ ഓടിവന്നു. ‘എന്താ സു? എന്തു പറ്റി?’ 
‘ബൂലോഗം കാണുന്നില്ല.’ 
‘ഓ.. ഇത്രയേ ഉള്ളൂ. ഞാൻ വിചാരിച്ചു...’ 
‘എന്തു വിചാരിച്ചു? ഞാൻ വീട്ടിൽ പോവും ന്നു പറയാൻ അലറി വിളിച്ചതാണെന്നു വിചാരിച്ചോ? 
അത്രയ്ക്കു സന്തോഷിക്കരുത്‌.’ 
‘നീ സമാധാനമായി ഇരിക്ക്‌. നമുക്ക്‌ കണ്ടു പിടിക്കാം. കുളിച്ചു വരട്ടെ.’ 
കുളിച്ചു വന്നു ചെയ്യാൻ ഇതെന്താ വല്ല യാഗവും ആണോന്ന് ഞാൻ ചോദിച്ചില്ല. 
അടുക്കളയിലെക്ക്‌ വണ്ടി വിട്ടു. ചപ്പാത്തിക്കല്ലിൽ ഉണ്ടായിരുന്ന ചപ്പാത്തി ചാണകത്തിൽ വീണ വെള്ള്ത്തൂവാല പോലെ ഇരിക്കുന്നുണ്ട്‌. എടുത്തു വെച്ചു. എന്നും ഒരുപോലെ വേണമെന്നില്ലല്ലോ. 
ഇടയ്ക്ക്‌ ഒരു ചെയിഞ്ച്‌ ആവാം. സാമ്പാർ ഇളക്കിക്കൊണ്ടിരുന്ന സ്പൂണിൽ പിടിച്ചപ്പോൾ 
ക്രെഡിറ്റ്‌ കാർഡ്‌ കാരൻ കസ്റ്റമറെ കണ്ടു പിടിച്ചതു പോലെ എന്റെ കൈയിൽ ചൂടോടെ ഒട്ടിപ്പിടിച്ചു. 
അതു വിട്ടു പൈപ്പു തുറന്നു കൈയിൽ വെള്ളമൊഴിച്ചു. മൂന്നു വിരലുകൾ പൂരിപോലെ പൊങ്ങി വന്നു. സാമ്പാർ പതുക്കെ കടലാസൊക്കെ എടുത്തു താഴെ ഇറക്കി വെച്ച്‌ ചപ്പാത്തിയുടെ കറി അടുപ്പത്തു വച്ചു. തേങ്ങയൊക്കെ കൂട്ടി ഇളക്കി വെച്ചു. യാന്ത്രികമായിട്ടാണെങ്കിലും ഓരോന്നു ചെയ്തു കൂട്ടി. 
ചേട്ടൻ കുളിച്ചു വന്നു വിളക്കു തെളിച്ചു. പതിവില്ലാതെ ഒരു പ്രാർത്ഥനയും കണ്ടു. ... [More]
Posted at: 03:13 AM | 1 Comment | Add Comment | Permalink

Posts by Date

Recent Posts

Archives